സംസ്ഥാനങ്ങളുടെ കൂട്ടക്കടമെടുപ്പ് നാളെ

ന്യൂഡെല്‍ഹി.സാന്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനങ്ങളുടെ കൂട്ടക്കടമെടുപ്പ് നാളെ.കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് റെക്കോഡ് തുകയായ 60032.49 കോടി കടപ്പത്രങ്ങളിലൂടെ സമാഹരിക്കും.

റെക്കോഡുകൾ പഴങ്കഥയാക്കി സംസ്ഥാനങ്ങളുടെ കടമെടുപ്പ്. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്ന തുക ഈ മാസം 19 ന് 50,020 കോടിയെന്ന റെക്കോഡ് മറികടന്നിരുന്നു. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ കുബേരയിലൂടെയാണ് കടപ്പത്ര ലേലം നടക്കുക.ഇക്കഴിഞ്ഞ മാർച്ചിന് സംസ്ഥാനങ്ങൾ കടമെടുത്ത 50,206 കോടിയെന്ന റെക്കോഡ് ഇതോടെ പഴങ്കഥയാകും. ശന്പളവും പെൻഷനും ക്ഷേമ പെൻഷനുകളും നൽകാനും വികസന പ്രവർത്തനങ്ങൾക്കും തുക കണ്ടെത്താനാകാത്ത കേരളത്തിന് കടമെടുക്കൽ ആശ്വാസമാകും. 4,866 കോടിയാണ്  നാളെ കേരളം കടമെടുക്കുന്നത്.  പോയവാരം സംസ്ഥാനം കടമെടുത്തത് 3,745 കോടിയാണ്. 10,500 കോടി സമാഹരിക്കുന്ന ഉത്തർപ്രദേശാണ് കടമെടുപ്പിൽ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര 8,000 കോടിയും തമിഴ്നാട് ആറായിരം കോടിയും കടമെടുക്കുന്പോൾ 100 കോടി കടമെടുക്കുന്ന മണിപ്പൂരാണ് പട്ടികയിൽ അവസാനം.

സംസ്ഥാനങ്ങളുടെ റെക്കോഡ് കൂട്ടക്കടമെടുപ്പ് നാളെ. കടപ്പത്രങ്ങളിലൂടെ സമാഹരിക്കുന്നത് 60,032.49 കോടി
മുൻ റെക്കോഡ് ഈ മാസം 19ന് കടമെടുത്ത 50,206 കോടി.കടമെടുക്കുന്നത് കേരളമുൾപ്പെടെ 17 സംസ്ഥാനങ്ങൾ


ഉത്തർ പ്രദേശ് 10,500 കോടി,മഹാരാഷ്ട്ര 8,000 കോടി,തമിഴ്നാട്   6,000 കോടി

കേരളം   4,866 കോടി,ഗോവ     150 കോടി,മണിപ്പൂർ      100 കോടി എന്നിങ്ങനെ ലഭ്യമായ കണക്കുകള്‍.

Advertisement