കെട്ടിട നമ്പര്‍ ലഭിക്കാന്‍ പ്രവാസി വ്യവസായി പഞ്ചായത്ത് ഓഫീസിനുമുന്നില്‍ കിടന്നു സമരം നടത്തി

കോട്ടയം. ജന്മനാട്ടില്‍ 25കോടിയുടെ വ്യവസായത്തിന് ശ്രമിച്ച വ്യവസായി കെട്ടിട നമ്പര്‍ ലഭിക്കാതെ പഞ്ചായത്തിനുമുന്നില്‍ സമരം നടത്തി. പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് ആണ് മാഞ്ഞൂരിൽ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമരം നടത്തിയത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കാൻ എംഎല്‍എ മോൻസ് ജോസഫിൻ്റെ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിൽ തീരുമാനമായ തോടെ ഇന്നു രാവിലെ ആരംഭിച്ച സമരം അവസാനിപ്പിച്ച് പ്രവാസി വ്യവസായി പിന്‍വാങ്ങി.. എല്ലാവരോടും നന്ദിയെന്ന് ഷാജിമോൻ ജോർജ് പറഞ്ഞു

25 കോടി ചെലവഴിച്ച് നിർമിച്ച സ്പോട്ടിങ് ക്ലബിന് കെട്ടിട നമ്പർ നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം. ആദ്യം പഞ്ചായത്ത് ഓഫീസ് പടിക്കലും പൊലീസ് ബലമായി ഇറക്കി വിട്ടതോടെ പിന്നീട് റോഡിൽ കിടന്നു മായിരുന്നു ഷാജിമോന്റെ പ്രതിഷേധം


എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നും.ഹാജരാക്കേണ്ട രേഖകൾ ഉടൻ ഹാജരാക്കുംമെന്നും അദ്ദേഹം പ്രതികരിച്ചു.

രാവിലെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആരംഭിച്ച നിരാഹാര സമരം. പിന്നീട് റോഡിലേക്ക് നീണ്ടു. പഞ്ചായത്ത് പടിക്കലിൽ കട്ടിലിൽ കിടന്ന കുഞ്ഞുമോനെ പോലീസ് റോഡിൽ എത്തിച്ചു. പിന്നെ നടുറോഡിൽ കിടന്നായിരുന്നു പ്രതിഷേധം.

റോഡിലെ സമരം ഉച്ചയ്ക്ക് രണ്ടര വരെ നീണ്ടു. പിന്നീട് കടുത്തുരുത്തി എംഎൽഎ മോന്‍സ് ജോസഫ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം പി വി സുനിൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അനുരഞ്ജന ചർച്ച. രണ്ടര മണിക്കൂർ നീണ്ട ചർച്ചയിൽ പ്രശ്ന പരിഹാരം . രേഖകൾ ഹാജരാക്കുന്നതിനു പിന്നാലെ പ്രവർത്തനാനുമതിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി വ്യക്തമാക്കി.

പഞ്ചായത്ത് അസി എഞ്ചിനിയറെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യിപ്പിച്ചതിലുള്ള വിരോധം മൂലം തന്നെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. കോൺഗ്രസ് ബിജെപി ആംആദ്മി പാര്‍ട്ടി നേതാക്കൾ സമരത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു. മന്ത്രി വി.എൻ വാസവനും , പി രാജീവും ഇടപെട്ടതോടെയാണ് ചർച്ചയ്ക്ക് കളമൊരുങ്ങിയത്.

Advertisement