പണം കടം നൽകിയവർ പശുക്കളെ കൊണ്ടുപോയതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി

Advertisement

ദിണ്ടിഗൽ. പണം കടം നൽകിയവർ പശുക്കളെ കൊണ്ടുപോയതിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി. ദിണ്ടിഗൽ പഴനി രുക്കുവാർപെട്ടി സ്വദേശി പഴനിസ്വാമിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിഷം കഴിയ്ക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ആത്മഹത്യ .

സുഹൃത്തുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. രുക്കുവാർപെട്ടി അപ്പനൂത്തിൽ പാട്ടത്തിന് കൃഷി ചെയ്യുകയായിരുന്നു പഴനിസാമി. പശുക്കളെ വാങ്ങാനായി, പ്രദേശത്തെ, ഗൗതം, വഞ്ചിമുത്തു എന്നിവരിൽ നിന്നായി ഒരു ലക്ഷം രൂപ വായ്പ വാങ്ങി. എന്നാൽ മേഖലയിൽ വെള്ളക്ഷാമം രൂക്ഷമായതോടെ, പശുക്കളെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. പാൽവിൽപന നിലച്ചതും കൃഷിയിൽ നഷ്ടം സംഭവിച്ചതും കാരണം വാങ്ങിയ തുക മടക്കി നൽകാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് പണം നൽകിയ ഗൗതം വീട്ടിൽ നിന്നും പശുക്കളെ കൊണ്ടുപോയത്. അതിന് പിന്നാലെയാണ് പഴനിസാമി ആത്മഹത്യ ചെയ്തത്. കിരാനൂർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.