ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; ഇടതുമുന്നണി തീരുമാനം

Advertisement

തിരുവനന്തപുരം: നവകേരള സദസിന് ശേഷം കെ.ബി.ഗണേഷ്‌കുമാറും (കേരള കോണ്‍ഗ്രസ്ബി) രാമചന്ദ്രന്‍ കടന്നപ്പള്ളിയും (കോണ്‍ഗ്രസ്എസ്) മന്ത്രിമാരാകും. ഡിസംബര്‍ ഒടുവിലോ ജനുവരി ആദ്യമോ മന്ത്രി സ്ഥാനം നല്‍കാനാണ് സിപിഎം തീരുമാനം.

ഇടതുമുന്നണിയിലെ ഒറ്റക്കക്ഷികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രി സ്ഥാനം നല്‍കാമെന്ന തീരുമാനം ഇടതുമുന്നണി എടുത്തിരുന്നു. ആ തീരുമാനമാണ് നടപ്പിലാകാന്‍ പോകുന്നത്. ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) വിനും അഹമ്മദ് ദേവര്‍കോവിലിനും (ഐഎന്‍എല്‍) പകരമാണ് ഇവര്‍ മന്ത്രിമാരാകുക.

ഈ മാസം 20ന് പിണറായി സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കും. 18 നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നിയമസഭാമണ്ഡല പര്യടനമായ ‘നവകേരള സദസ്സ്’ കാസര്‍കോട്ട് ആരംഭിക്കുന്നത്.

Advertisement