ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ചു, എംസി കമറുദ്ദീൻ അടക്കം 29 പ്രതികൾ

കാസർകോട്:
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എംസി കമറുദ്ദീൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അന്വേഷണം പൂർത്തിയായ 15 കേസുകളിലാണ് കണ്ണൂർ, കാസർകോട് അഡീഷണൽ ജില്ലാ കോടതികളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്

17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പറയുന്നത്. എംസി കമറുദ്ദീനാണ് ഒന്നാം പ്രതി. ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങൾ രണ്ടാം പ്രതിയാണ്. കമ്പനി ഡയറക്ടർമാർ അടക്കം 29 പ്രതികളുണ്ട്. ബഡ്‌സ് ആക്ട്, നിക്ഷേപക താത്പര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകൾ ചുമത്തിയാണ് കേസ്.

Advertisement