പാലക്കാട് നല്ലേപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ വഴിയിലിട്ട് വെട്ടിക്കൊന്നു

പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 32 വയസ്സുള്ള ഊർമിളയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷും ഏറെക്കാലമായി ചില പ്രശ്‌നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് രാവിലെ ഭർത്താവ് ഊർമിളയുടെ വീട്ടിലെത്തുകയും തർക്കങ്ങളുണ്ടാകുകയുമായിരുന്നു

ഇതിന് പിന്നാലെ ഊർമിള ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ പാടത്ത് വെച്ച് സജേഷ് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികൾ യുവതിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സജേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

Advertisement