ഗാസയിൽ തന്ത്രപരമായ വെടിനിർത്തൽ ആലോചിക്കുന്നുവെന്ന സൂചന നൽകി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്:ഗാസയിൽ താത്കാലിക വെടിനിർത്തലെന്ന് സൂചന. ഒരു മണിക്കൂർ തന്ത്രപരമായ വെടിനിർത്തൽ പരിഗണിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അതേസമയം ഗാസ കുട്ടികളുടെ ശവപറമ്പാകുകയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് പറഞ്ഞു. മാനുഷിക താത്പര്യം മുൻനിർത്തി വെടിനിർത്തൽ വേണമെന്നും ഗുട്ടാറസ് ആവശ്യപ്പെട്ടു

എബിസി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താത്കാലിക വെടിനിർത്തലിനെ കുറിച്ച് നെതന്യാഹു സൂചിപ്പിച്ചത്. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ബിന്ദികളെ മോചിപ്പിക്കുന്നതിനുമായാണ് ഒരു മണിക്കൂർ നേരത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആലോചിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. വിശലാർഥത്തിലുള്ള വെടിനിർത്തൽ ഇസ്രായേലിന്റെ യുദ്ധ നീക്കങ്ങളെ ബാധിക്കുമെന്നും നെതന്യാഹു പറഞ്ഞു

Advertisement