ഹമാസിന്റെ മുതിർന്ന നേതാവ് ഇസ്രായേൽ ജയിലിൽ മരിച്ചു; പീഡിപ്പിച്ച് കൊന്നതെന്ന് ഹമാസ്

ടെൽ അവീവ്:
ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസിന്റെ മുതിർന്ന നേതാക്കളിലൊരാളായ ഉമർ ദറാഗ്മ ഇസ്രായേൽ ജയിലിൽ വെച്ച് മരിച്ചതായി റിപ്പോർട്ട്. ഉമറിനെ ഇസ്രായേൽ സൈന്യം ജയിലിൽ വെച്ച് പീഡിപ്പിച്ച് കൊന്നതാണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ഉമർ മരിച്ചതെന്ന് ഇസ്രായേൽ വിശദീകരിച്ചു.

വെസ്റ്റ് ബാങ്കിലെ ഹമാസ് നേതാവായ ഉമറിനെയും മകനെയും ഒക്ടോബർ 9നാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7ലെ ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇതിൽ 500ഓളം പേർ ഹമാസ് അംഗങ്ങളാണെന്നും ഇസ്രായേൽ പറഞ്ഞിരുന്നു.

Advertisement