പൊന്നാനിയിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

മലപ്പുറം. പൊന്നാനിയിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. പൊന്നാനി കാഞ്ഞിരമുക്ക് ആളം സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. കാഞ്ഞിരമുക്ക് സ്വദേശികളായ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പോലീസ് പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Advertisement