റേഷൻകട ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: പീരുമേട് വണ്ടിപ്പെരിയാർ കടശിക്കാട് സ്വദേശിയും റേഷൻകട ജീവനക്കാരനുമായ എസക്കിമുത്ത് (58) നെ മരിച്ച നിലയിൽ കണ്ടെത്തി.

നെല്ലിമല എസ്റ്റേറ്റ് മുനിയാണ്ടി ക്ഷേത്രത്തിന് അരികിൽ ഇന്നലെ രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വള്ളക്കടവ് കറുപ്പു പാലത്ത് റേഷൻ കട ജീവനക്കാരനായിരുന്നു .

വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഭാര്യ : ഇന്ദിര

Advertisement