ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ

Advertisement

വയനാട്. മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. കർണാടക സ്വദേശികളായ മൂന്നുപേരും വയനാട് വാകേരി സ്വദേശികളായ മൂന്നുപേരുമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തതും പ്രതികളെ പിടികൂടിയതും. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ മാനന്തവാടി വനംവകുപ്പ് ഓഫീസിൽ ചോദ്യം ചെയ്ത് വരികയാണ്.

Advertisement