കേരളത്തിൽ ഒറ്റപ്പെട്ട, അതിശക്ത മഴയ്ക്ക് സാധ്യത; ഇന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽനിന്നു തെക്ക് കിഴക്കൻ ഇന്ത്യയ്ക്കു മുകളിലേക്കു വീശുന്ന കിഴക്കൻ / വടക്ക് കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി അടുത്ത ഏഴ് ദിവസം മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യത. നവംബർ മൂന്ന് മുതൽ ആറു വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 3, 4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

03-11-2023 : ഇടുക്കി, കോഴിക്കോട്, വയനാട്
04-11-2023 : പത്തനംതിട്ട, ഇടുക്കി
05-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

03-11-2023 :തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ
04-11-2023 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
05-11-2023 : ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
06-11-2023 : പത്തനംതിട്ട, ഇടുക്കി
07-11-2023 : എറണാകുളം, കോഴിക്കോട്, കണ്ണൂർ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Advertisement