വാർത്താ നോട്ടം


2023 നവംബർ 03 വെള്ളി
BREAKING NEWS
👉 കോഴഞ്ചേരി പുല്ലാടിന് സമീപം ബൈക്ക് യാത്രികൻ റോഡരുകിൽ മരിച്ച നിലയിൽ. ബൈക്ക് ഓടയിൽ കുരുങ്ങിയ നിലയിൽ


👉 തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലുവിൻ്റെ വീട്ടിൽ ആദായ നികുതി റെയ്ഡ്.പി ഡബ്ലിയു ഡി കോൺട്രാക്ടറർമാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്.




👉 രാജസ്ഥാനിൽ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇ ഡി റെയ്ഡ്


👉ഓൺലൈൻ വാത് വെയ്പ്പുമായി ബന്ധപ്പെട്ട് ചത്തീസ്ഗഢിലും ഇഡി റെയ്ഡ്

👉 തൂത്തുക്കുടിയിൽ പ്രണയിച്ച് വിവാഹം കഴിച്ച യുവ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘം. പോലീസ് അന്വേഷണം ഊർജിതമാക്കി.




👉 മുരുകേശൻ നഗറിലെ മാരിശെൽവവും(22) ഭാര്യ കാർത്തിക (21 )യുമാണ് കൊല്ലപ്പെട്ടത്. പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് ദിവസം മുൻപാണ് വിവാഹിത
രായത്.


👉 മലപ്പുറത്ത് മാടഞ്ചേരി സർക്കാർ സ്കൂളിലെ സുഹൃത്തുക്കളായ മൂന്ന് വിദ്യാത്ഥികളെ രണ്ട് ദിവസമായി കാണാനില്ല


👉വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.

👉100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതോടെ നിരക്ക് വര്‍ധന ഇന്നലെ പ്രാബല്യത്തില്‍ വന്നു.

👉 പലസ്തീൻ ഐക്യദാർഢ്യ സദസ്സുമായി മുന്നോട്ടെന്ന് ആര്യാടൻ ഷൗക്കത്ത് .




🌴 കേരളീയം 🌴



🙏സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തില്‍ നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.


🙏വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരുമെല്ലാം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും ഏകാധിപതികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും അവരെ ഭയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


🙏തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങി.

🙏തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ വിജയം ഇരുട്ടിന്റെ മറവിലൂടെ അട്ടിമറിച്ച എസ്എഫ് ഐയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.



🙏കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തര്‍ക്കമുണ്ടായ റീ കൗണ്ടിംഗ് എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നു താന്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍. നിര്‍ത്തിവച്ച റീകൌണ്ടിംഗ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു തുടര്‍ന്നതെന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വെളിപെടുത്തിയിരുന്നു.






🙏കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജില്‍ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകലാശാലയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. സംഘര്‍ഷംമൂലം കോളേജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.






🙏വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു.




🙏ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമെന്ന നിലയില്‍ 50 കോടി രുപ സംസ്ഥാനം മുന്‍കൂര്‍ നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച 371 കോടി രൂപയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിച്ചില്ല.






🙏വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍കുമാറിന് സസ്പെന്‍ഷന്‍. കൃത്യവിലോപം ആരോപിച്ചാണു സസ്‌പെന്‍ഡ് ചെയ്തത്.

🙏സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

🙏സിനിമ റിവ്യൂ ബോംബിങ് തടയാന്‍ കടുത്ത നടപടികളുമായി നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമ റിവ്യുവില്‍ പരാതിയുള്ളവര്‍ക്കെല്ലാം നിയമസഹായം നല്‍കുമെന്ന് ഫെഫ്ക അറിയിച്ചു.

🙏സൗദി അറേബ്യയിലെ തെക്കന്‍ പ്രവശ്യയിലെ ജയിലുകളില്‍ 40 മലയാളികള്‍ ഉള്‍പെടെ 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘത്തിന്റെ ജയില്‍ സന്ദര്‍ശനത്തിലാണിത് കണ്ടെത്തിയത്.




🇳🇪 ദേശീയം 🇳🇪



🙏ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികള്‍ പൂര്‍ത്തിയാക്കാതെ ഹിയറിംഗ് ബഹിഷ്‌കരിച്ചു. ഒരു വനിതയോടു ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിച്ച് അപമാനിച്ചെന്ന് ആരോപിച്ച് കമ്മിറ്റി ചെയര്‍മാനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കി.




🙏വായു മലിനീകരണംമൂലം ഡല്‍ഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.



🙏പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായ മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റി ചെയര്‍മാനെ അപമാനിച്ചെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബൈ എംപി. പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് സമിതി ചെയര്‍മാനെ അപമാനിച്ചതെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.



🙏 കൈക്കൂലി ചോദിച്ചതിന് രാജസ്ഥാനിൽ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചു.

🙏ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് സഹകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭ തെരഞ്ഞെടുപ്പിനു സംസ്ഥാനങ്ങളില്‍ സഖ്യമില്ലാതായതു കോണ്‍ഗ്രസിന്റെ സീറ്റു മോഹംകൊണ്ടാണെന്നും നിതീഷ്‌കുമാര്‍ കുറ്റപ്പെടുത്തി

🙏തെലങ്കാനയില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യമില്ല. ചര്‍ച്ചകള്‍ ഫലം കാണാത്തതിനാല്‍ 17 സീറ്റുകളില്‍ ഒറ്റക്കു മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയും സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.


🙏ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.



🇦🇺 അന്തർദേശീയം 🇦🇽


🙏ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11 ന് റിയാദില്‍ അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.

🙏പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം രണ്ടു സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ടാവുകയാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. വിശുദ്ധ നാട്ടിലെ യുദ്ധം ഭയപ്പെടുത്തുന്നതാണ്. നൂറുകണക്കിനു ജീവനുകളാണു കൊല്ലപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.

🙏കഫ് സിറപ്പ് കഴിച്ച് ഇരുന്നൂറോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് ഇന്തോനേഷ്യന്‍ കോടതി. ചുമ മരുന്ന് നിര്‍മ്മാണ കമ്പനിയായ അഫി ഫാര്‍മയുടെ ഉടമ ആരിഫ് പ്രസേത്യ ഹരാഹാപ്പ് അടക്കം നാലു പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. നൂറു കോടി ഇന്തോനേഷ്യന്‍ രൂപ പിഴ അടയ്ക്കുകയും വേണം.



🏏 🏸കായികം🏑🥍




🙏37-ാമത് ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ മണിപ്പൂരിനെതിരെ കേരളത്തിന് വിജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളം മണിപ്പുരിനെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കീഴടക്കിയത്.

🙏മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ലങ്കാദഹനം. ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്നലെ നടന്ന ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 302 റണ്‍സിന്റെ കൂറ്റന്‍ വിജയം.


🙏ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 88 റണ്‍സെടുത്ത വിരാട് കോലിയുടേയും 82 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.



🙏 വമ്പന്‍ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. 5 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെയും 3 വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെയും ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക വിറച്ചു.



🙏ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ നിന്ന് ലഭിച്ച 14 പോയിന്റോടെ ഇന്ത്യ 2023 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി.

Advertisement