കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എടുത്ത കേസിൽ നടപടി ഉടൻ ഉണ്ടായേക്കില്ല

കൊച്ചി.കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട
വിദ്വേഷ പരാമർശത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എടുത്ത കേസിൽ നടപടി ഉടൻ ഉണ്ടായേക്കില്ല.
സൈബർ തെളിവുകൾ കൂടി സ്വീകരിച്ചതിനുശേഷം തുടർനടപടി മതി എന്നാണ് പോലീസ് തീരുമാനം. കേസ് കേന്ദ്രത്തിൽ കൈകാര്യം ചെയ്യുമെന്ന് സുരേഷ് ഗോപി .വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ജനം ടിവിക്കെതിരെയും പോലീസ് കേസെടുത്തു.

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പരാമർശം നടത്തിയതിനാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ എറണാകുളം പോലീസ് കേസ് എടുത്തത് 153 എ , 153 വകുപ്പുകൾ പ്രകാരമാണ്.
പ്രകോപനപരമായ അഭിപ്രായ പ്രകടനത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്നും
ഒരു മതവിഭാഗത്തിനെതിരെ മന്ത്രി പ്രചാരണം നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാൽ കേന്ദ്രമന്ത്രിക്കെതിരെ എടുത്ത കേസിൽ സൈബർ തെളിവുകൾ കൂടി ശേഖരിച്ചതിനുശേഷം തുടർ നീക്കം മതി എന്നാണ് പോലീസ് തീരുമാനം.ഇതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖരന് എതിരായ കേസ് കേന്ദ്രത്തിൽ കൈകാര്യം ചെയ്യുമെന്ന് സുരേഷ് ഗോപിയുടെ പ്രതികരണം

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ജനം ടി.വിക്കെതിരെയും കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ പരാതിയിൽ, എറണാകുളം സിറ്റി പൊലീസ് കേസെടുത്തത്

Advertisement