ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ നാളെ മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധം;പണിമുടക്ക് അനവസരത്തിലെന്നും മന്ത്രി ആന്റണി രാജു

തിരുവനന്തപുരം:
ഹെവി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുക്കാൻ നാളെ മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് മന്ത്രി ആന്റണി രാജു. ബസിനകത്ത് ക്യാമറയും സീറ്റ് ബെൽറ്റും സ്ഥാപിക്കുന്നത് ജീവനക്കാർക്ക് നല്ലതാണ്. ഇത് നിർബന്ധമാണ്. വഴിയിൽ തടഞ്ഞുനിർത്തി പരിശോധന ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു

നവംബർ ഒന്ന് മുതൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണെന്നും മന്ത്രി പറഞ്ഞു.

Advertisement