കായംകുളത്ത് പോലീസിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

കായംകുളം. പോലീസിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ.
എരുവ സ്വദേശി ഹാഷിം ബഷീർ ആണ് മരിച്ചത്
കായംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ ദീപക്കിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം. കായംകുളത്തെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അന്വേഷിച്ച് ഇടുക്കി ശാന്തൻപാറയിൽ എത്തിയപ്പോൾ ആയിരുന്നു അന്വേഷണസംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. സിപിഒ ദീപക്കിനെ വെട്ടിപ്പരിക്കൽപ്പിക്കുകയും കഴുത്തിൽ കുത്തുകയും ചെയ്തിരുന്നു. കേസിൽ പിടിയിലായ ഹാഷിം റിമന്റിലായി ജാമ്യത്തിൽ കഴിയവേയാണ് തൂങ്ങിമരിച്ചത്.

Advertisement