കായംകുളത്ത് സിപിഎമ്മിലെ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ച് നേതൃത്വം

ആലപ്പുഴ. കായംകുളത്ത് സിപിഎമ്മിലെ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ച് നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നിര്ദ്ദേശപ്രകാരം മന്ത്രി സജി ചെറിയാന്‍ നേരിട്ട് ഏരിയാ കമ്മിറ്റി അംഗം കെ എല് പ്രസന്നകുമാരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീർപ്പായത്. ബിജെപിയിലേക്ക് പോകില്ലെന്നും സിപിഎമ്മിൽ ഉറച്ചുനിൽക്കുന്നതായും പ്രസന്നകുമാരി. അതേസമയം പ്രസന്നകുമാരിയുടെ മകൻ സിപിഐഎം നേതാവ് ബിപിൻ സി ബാബു  നടത്തിയ കൊലപാതകം ആരോപണം എങ്ങനെ മായ്ക്കാൻ കഴിയുമെന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധി


തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ  കായംകുളത്തെ സിപിഐഎം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള് ഉന്നിയിച്ചാണ് സിപിഐഎം നേതാക്കളായ കെഎല്‍ പ്രസന്നകുമാരിയും മകന്‍ ബിപിന്‍ സി ബാബുവും പാര്ട്ടിയില് കലാപക്കൊടി ഉയര്‍ത്തിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം കെ എച്ചബാബുജാന്‍റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനം നൊന്ത് രാജിവെക്കുന്നതായി പ്രസന്നകുമാരി ആദ്യം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തയച്ചു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി ബിപിന്‍ സി ബാബുവും സെക്കട്ടറിക്ക് കത്ത് നല്‍കി.  ഐഎന്‍ടിയുസി നേതാവ് സത്യന്‍റെ കൊലപാതകം  സിപിഐഎം നേരിട്ട് നടത്തിയതാണെന്നും കത്തില് വെളിപ്പെടുത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെ പ്രസന്നകുമാരി ബിഡിജെഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ വിവാദം പുകഞ്ഞു കത്തി. തിരക്കിട്ട ചർച്ചകൾക്കൊ ടുവിൽ പ്രശ്നപരിഹാരം ഉണ്ടായി. പാർട്ടി നടപടി നേരിട്ട വിപിൻ സി ബാബുവിനെ തിരികെ ഏരിയ കമ്മിറ്റിയിൽ കൊണ്ടുവരാം എന്ന്  ഉറപ്പു നൽകിയതായാണ് സൂചന. ചിലർ മനപ്പൂർവമായി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണെന്ന്  സിപിഐഎം കായംകുളം ഏരിയ സെക്രട്ടറി  പി അരവിന്ദാക്ഷൻ

എസ്എൻഡിപി അന്നും എന്ന നിലയിലാണ് ബിഡിജെഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഇത് ചിലർ തെറ്റായി പ്രചരിപ്പിച്ചു എന്നും  പ്രസന്നകുമാരി

രാജിയിൽ ഇടപെട്ടുള്ള നേതൃതത്തിന്റെ ശ്രമം വിജയിച്ചെങ്കിലും കൊലപാതകാരോപണം എങ്ങനെ മായ്ക്കാൻ കഴിയും എന്നതാണ് ഇപ്പോൾ പാർട്ടിയുടെ പ്രതിസന്ധി

Advertisement