ചങ്ക് പൊളിക്കും ചങ്കന്മാര്‍,ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ 8 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു

കായംകുളം. ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ 8 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ജാമ്യത്തിൽ നിൽക്കുന്ന പ്രതിയും.
ഗുണ്ടാ സംഘാംഗങ്ങൾ ഒത്തുചേർന്നത് നിധീഷ് എന്ന ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിന്. കായംകുളത്തെ ഗുണ്ടാ വളര്‍ച്ച ആസങ്കാ ജനകം

ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കായംകുളം ഡിവൈഎസ്പി അജയനാധും സംഘവും ഇന്നലെ രാത്രി പരിശോധന നടത്തിയത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മദ്യപിക്കുകയായിരുന്ന 8 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. വീട് വളഞ്ഞ സാഹസികമായാണ് പോലീസ് സംഘം ഇവരെ കീഴ്പ്പെടുത്തിയത്.
നീതിഷ് കുമാർ, വിജീഷ്, അനന്തു, അലൻ ബെന്നി, പ്രശാൽ , ഹബീസ്, വിഷ്ണു, സെയ്ഫുദ്ദീൻ, രാജേഷ് എന്നിവരെ കൂടാതെ
സ്ഡിപിഐ നേതാവ് കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി അതുലും സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കി.
ഷാൻ കേസിലെ പ്രതി
അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ , മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ട ഗുണ്ടകളായ അമൽ ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവർ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഗുണ്ടകൾ വന്ന വാഹനങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തു. ഇവരുടെ ഒത്തുചേരലിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ഇരു ജില്ലകളുടെ അതിര്‍ത്തിയായ കായംകുളവും പരിസരമേഖലകളും ഗുണ്ടകളുടെ സേഫ് സോണാണ്.

Advertisement