സംഘര്‍ഷഭരിതമീ കര്‍ഷക മാര്‍ച്ച്

Advertisement

ന്യൂഡെല്‍ഹി.കർഷകരുടെ ഡൽഹി ചലോ മാർച്ച് തുടരുന്നു.ഡൽഹിയിലേക്ക് നീങ്ങിയ കർഷകർക്ക് നേരെ ശംഭു അതിർത്തിയിൽ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.കർഷകരുടെ സമരം തടയാൻ സജ്ജീകരണങ്ങൾ പോലീസ് ശക്തമാക്കി. സമരത്തിന് പിന്തുണ അറിയിച്ച് കോൺഗ്രസ് മറ്റന്നാൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

പോലീസിന്റെ നിയന്ത്രണവും കണ്ണീർവാതകവും വകവെക്കാതെ ഡൽഹി ചലോ മാർച്ചുമായി കർഷകർ മുന്നോട്ടുപോവുകയാണ്. ട്രാക്ടറുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തി.ശംഭു അതിർത്തിയിൽ നിന്ന് യാത്ര ആരംഭിച്ചതിന് പിന്നാലെ പോലീസ് കർഷകർക്ക് നേരെ ഇന്നും കണ്ണീർവാതകം പ്രയോഗിച്ചു

പുലർച്ചെയും ഇന്നലെ അർദ്ധരാത്രിയും പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത് കർഷകർ പറഞ്ഞു.കാലാവധി കഴിഞ്ഞ കണ്ണീർവാതക ഷെല്ലുകൾ ആണ് പോലീസ് പ്രയോഗിക്കുന്നത് എന്നാണ് കർഷകരുടെ ആരോപണം.കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയ തേര വിഭാഗം നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു.അതിനിടെ കർഷകർക്കെതിരായ നടപടികൾ തുടരുമ്പോഴും, ചർച്ചയ്ക്ക് തയ്യാറാന്നാണ് കേന്ദ്ര മന്ത്രി അർജുൻ മുണ്ടെ ആവർത്തിച്ചു

കർഷകർക്ക് പിന്തുണ നൽകിയ കോൺഗ്രസ് മറ്റന്നാൾ പിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. കർഷകർക്ക് പിന്തുണയുമായി ബിഎസ്പി രംഗത്തെത്തി.ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്ക് പോകുന്നവർ നേരത്തെ ഇറങ്ങണമെന്ന് ഇൻഡിഗോ മാർഗ്ഗനിർദേശം പുറത്തിറക്കി

Advertisement