സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

തിരുവനന്തപുരം .പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ. സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനു എസ് നെയാണ് ചടയമംഗലം കലയത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 41 വയസായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെ വീടിന് സമീപത്തെ പഴയ വീട്ടിലെ റൂമിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ചടയമംഗലത്തെ വീട്ടിലെത്തിയതയാണ് ബിനു. രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങിയതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ ബിനുവിനെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Advertisement