കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളെ നീർനായ ആക്രമിച്ചു

കോഴിക്കോട് . ഇരുവഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളെയാണ് നീർനായ ആക്രമിച്ചത്. മുഹമ്മദ് സിനാൻ, ഷാൻ എന്നിവർക്കാണ് നീർനായ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement