വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിൽ നിന്ന് ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരെയങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിന് ഇത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്‌നമല്ല. പ്രശ്‌നമുണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണ്

കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസ്സിൽ താലോലിച്ച സ്വപ്‌നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കും. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്ക് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisement