കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി വൃദ്ധൻ മരിച്ചു

Advertisement

വയനാട്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി വൃദ്ധൻ മരിച്ചു.. പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ ആണ് മരിച്ചത്. 62 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറയിൽ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം. തുമ്പികൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. നേരത്തെ ഈ മേഖലയിൽ ബോളൻ എന്നയാൾക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Advertisement