മലയാളി മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി

മലപ്പുറം . മലയാളി മെർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി.മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവദാസിനെ യാണ് കാണാതായത്.അബുദാബിയിലെ ജെബൽധാനയിൽ നിന്നും,മലേഷ്യ യിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.

ലൈബീരിയൻ എണ്ണക്കപ്പലായ mt patmos ന്റെ സെക്കന്റ് ഓഫീസർ ആണ് മനേഷ് കേശവ ദാസ്.അബുദാബിയിൽ നിന്നും മലേഷ്യയിലേക്കുള്ള യാത്ര മധ്യേ
കഴിഞ്ഞ പതിനൊന്നിന് ആണ് കാണാതായത് .അന്ന് പുലർച്ചെ നാല് മണിക്ക് ഡ്യുട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി പോയതായിരുന്നു മനേഷ് കേശവ ദാസ്,പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.

കടലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തെരച്ചിൽ തുടരുകയാണന്നുമാണ് എന്നും കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.ഇപ്പോൾ കപ്പൽ അധികൃതരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കുടുംബം പറയുന്നു.മനേഷിന്റ കുടുംബം കേന്ദ്ര സർക്കാരിലും ,കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.

.representational image used

Advertisement