അമേരിക്കയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; 5 പേരെ കാണാനില്ല

അമേരിക്ക:
അമേരിക്കയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള കപ്പലിടിച്ച് കുറ്റൻ പാലം തകർന്നു. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ രണ്ടര കിലോമീറ്റർ നീളമുള്ള പാലമാണ് തകർന്ന് നദിയിൽ വീണത്.
യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത് യാത്ര തുടങ്ങി പിന്നിട്ടപ്പോഴാണ്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം.
പാലത്തിൻ്റെ തൂണിൽ ഇടിക്കുകയായിരുന്നുവെന്നാണ് അറിവ്.ഈ സമയം 20 ലേറെ വാഹനങ്ങൾ പാലത്തിലുണ്ടായിരുന്നു. ഏഴ് പേരെ കാണാതായി. ഇവരിൽ 2 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്ന് സിനർജി മറെയ്ൻ ഗ്രൂപ്പ് അറിയിച്ചു.ശ്രീലങ്കയിലേക്ക് വരികയായിരുന്ന കപ്പലിൽ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ സുരക്ഷിതരാണ്.
സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിന്റെ മേൽനോട്ട ചുമതല. ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു യാത്ര. അപകടസമയം ഷിപ്പിങ് ഭീമന്മാരായ മർസ്കിന്റെ ചരക്കുകളാണു കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു.

അപകടസമയം രണ്ടു പൈലറ്റ് ഉൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും റിപ്പോർട്ടുണ്ട്. കപ്പലിൽ രണ്ടു പൈലറ്റുമാരുണ്ടായിരുന്നു.

അപകടകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. കപ്പൽ ട്രാക്കിങ് പ്ലാറ്റ്‌ഫോമായ മറൈൻട്രാഫിക്കിലെ വിഡിയോകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. പറ്റാപ്‌സ്‌കോ നദിയിൽ തെക്ക് – കിഴക്ക് ദിശയിലാണു കപ്പൽ സഞ്ചരിച്ചിരുന്നത്. പുലർച്ചെ 1.25ഓടെ കപ്പലിന്റെ യാത്രാദിശയിൽ മാറ്റം വന്നിട്ടുണ്ട്.

Advertisement