ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം.

Advertisement

ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍മഹാസമുദ്രത്തില്‍ ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനുനേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്.

Advertisement