മുദ്രപ്പത്രങ്ങള്‍ക്ക് സംസ്ഥാനത്ത് കടുത്ത ക്ഷാമം

തിരുവനന്തപുരം . മുദ്രപ്പത്രങ്ങള്‍ക്ക് സംസ്ഥാനത്ത് കടുത്ത ക്ഷാമം. 100, 500 മുദ്രപ്പത്രങ്ങള്‍ക്കാണ് ക്ഷാമം.പ്രതിസന്ധി പരിഹരിക്കാന്‍ മുദ്രപ്പത്രങ്ങളുടെ വില പുനനിര്‍ണയിക്കും. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ ഉയര്‍ന്ന തുകയുടേതാക്കും.

നിലവിലുള്ള മുദ്രപ്പത്രങ്ങളില്‍ ലോഹമുദ്ര പതിപ്പിച്ച് വില്‍ക്കും. 5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍ 100 രൂപയുടേയാക്കും

50 രൂപയുടെ മുദ്രപ്പത്രം 500 രൂപയുടേതാക്കാനാണ് നീക്കം. സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ കെട്ടിക്കിടക്കുന്ന മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കുമെന്നും സൂചന ലഭിച്ചു.

Advertisement