വള്ളം മറിഞ്ഞ് മധ്യവയസ്കനെ കാണാതായി

തിരുവനന്തപുരം. കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് മധ്യവയസ്കനെ കാണാതായി. ചാന്നാങ്കര കണ്ടവിള സ്വദേശി ബാബുവിനെ ആണ് കാണാതായത്. മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് നാലുപേർ യാത്ര ചെയ്തിരുന്ന വള്ളം അപകടത്തിൽ പെട്ടത്. മൂന്ന് പേരെ തൊട്ടടുത്ത് ഉണ്ടായിരുന്ന വളത്തിലുള്ളവർ രക്ഷപെടുത്തി. ഫയർഫോഴ്സും സ്കൂബ സംഘവും തിരച്ചിൽ നടത്തുന്നു.

Advertisement