കാലവർഷം പിൻവാങ്ങി,സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ താപനില ഉയരാന്‍ സാധ്യത

Advertisement

കാലവർഷം ഉത്തരേന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്ന് പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്,പഞ്ചാബ്, ഹരിയാന,ഉത്തരഖണ്ഡ്,ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്‌, എന്നീ സംസ്ഥാനങ്ങളിൽ നിന്നും വടക്കൻ അറബികടലിൽ നിന്നും കാലവർഷം പൂർണമായും പിൻവാങ്ങി.  വരും ദിവസങ്ങളിൽ മധ്യ ഇന്ത്യയിലെ കൂടുതൽ മേഖലയിൽ നിന്നും പിൻവാങ്ങാൻ സാധ്യതയുണ്ട്.കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ താപനില ഉയരാനാണ് സാധ്യത.ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. കേരള, തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Advertisement