കെ മുരളീധരന്‍റെ വിമർശനങ്ങൾ തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നത് കൊണ്ടുള്ള നീരസം, വി മുരളീധരൻ

തിരുവനന്തപുരം.തനിക്കെതിരായ കെ മുരളീധരന്റെ വിമർശനങ്ങൾ തുടർച്ചയായി പ്രതിപക്ഷത്തിരിക്കുന്നത് കൊണ്ടുള്ള നീരസത്തിലെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. രണ്ടാം വന്ദേഭാരതിനെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരെത്തിയത് വികസന പ്രവർത്തനങ്ങളിൽ താല്പര്യം ഉള്ളത് കൊണ്ടാണെന്നും കെ മുരളീധരന് മറുപടിയായി മന്ത്രി കൂട്ടിച്ചേർത്തു. ഒരു ദിവസം മുഴുവൻ ബിജെപി പ്രവർത്തകരെ കണ്ടതിലുള്ള അസ്വസ്ഥതയാകാം കെ മുരളീധരന്റെ പ്രസ്താവനക്ക് കാരണമെന്നും വി മുരളീധരൻ പ്രതികരിച്ചു. അതേസമയം, വന്ദേഭാരത് കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ലെന്നും വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കെ മുരളീധരൻ ആവർത്തിച്ചു

Advertisement