മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നിൽ തെറ്റില്ല; കെ. മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ മുരളീധരൻ. മുമ്പും ലീഗിന് സീറ്റ് കൊടുത്തിട്ടുണ്ട്. അതിന്റെ പേരിൽ തർക്കമുണ്ടായിട്ടില്ല. ഉഭയകക്ഷി ചർച്ചയിലൂടെ കാര്യങ്ങൾ തീരുമാനിക്കുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മുരളീധരൻ പറഞ്ഞു

കരുവന്നൂരിൽ ഇഡിയുടെ ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്ന് ആർക്കും പറയാനാകില്ല. ഇ ഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതി തന്നെയാണ്. എന്നാൽ കരുവന്നൂരിന്റെ മറവിൽ എല്ലാ സഹകരണ ബാങ്കുകളെയും തകർക്കാൻ അനുവദിക്കില്ലെന്നും അതിനോട് കോൺഗ്രസിന് യോജിപ്പില്ലെന്നും മുരളീധരൻ പറഞ്ഞു.

Advertisement