എകെ ആന്‍റണി മകന്‍റെ രാഷ്ട്രീയം ഉള്‍ക്കൊണ്ടതായി എലിസബത്ത് ആന്‍റണി, തുറന്നുപറച്ചില്‍ വൈറല്‍

തിരുവനന്തപുരം . സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് കുടുംബത്തിലെ ഗൃഹനാഥയുടെ വീട്ടുകാര്യം പറച്ചില്‍ നാട്ടുകാര്യമായി. തുറന്നുപറച്ചിലുമായി എലിസബത്ത് ആൻറണി എത്തിയത് കൃപാസനം യുട്യൂബ് ചാനലില്‍.കോവിഡിനുശേഷം ആന്‍റ ണിയുടെയും തന്‍റെയും രോഗാവസ്ഥ വിവരിച്ച് അതില്‍ പ്രാര്‍ത്ഥനയിലൂടെ സൗഖ്യം ലഭിച്ചത് ഉദാഹരിച്ച ശേഷം . അനിൽ ആന്റണി ബിജെപിയിലേക്ക് പോയതിനെതുടര്‍ന്ന് വീട്ടിലുണ്ടായ സംഘര്‍ഷം എലിസബത്ത് വിവരിച്ചു.

രാഷ്ട്രീയകത്തില്‍ ഉയരുക എന്നത് മകന്‍റെ വലിയ സ്വപ്നമായിരുന്നു. മക്കള്‍ രാഷ്ട്രീയം പാടില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് വിനയായി. ആന്‍റണി മകനുവേണ്ടി ഒന്നും ചെയ്തില്ല. പിഎം ഓഫിസില്‍ നിന്നു വിളിച്ചുവെന്ന അവന്‍ ഒരു ദിവസം പറഞ്ഞു.

ആന്‍റണി ബിജെപിയിലേക്കു പോകുന്നുവെന്ന വിവരം താന്‍ അറിഞ്ഞുവെങ്കിലും മറച്ചുവച്ചു. എകെ ആന്‍റണി ചാനലുകളിലൂടെ യാണ് ഇതറിഞ്ഞത്. അദ്ദേഹം തളര്‍ന്നുപോയി. ശാരീരികമായി തളര്‍ന്നതിന്‍റെ പിന്നാലേ വലിയ അടിയായാണ് ഇത് മാറിയത്. പ്രശ്നപരിഹാരത്തിനായി താന്‍ പ്രാര്‍ത്ഥിച്ചെന്നും മകന് കുഴപ്പം ഒന്നും വരില്ലെന്ന ഉറപ്പ് പ്രാര്‍ഥനയിലൂടെ തനിക്ക് ലഭിച്ചുൂവെന്നും എലിസബത്ത് പറയുന്നു. മകന്‍റെ രാഷ്ട്രീയം പിതാവ് ഉള്‍ കൊണ്ടു.ആന്റണി മകനെ സ്വീകരിച്ചു. വീട്ടില്‍ രാഷ്ട്രീയം പറയില്ലെന്ന ഉറപ്പിലാണ് വീട്ടില്‍ ഇരുവരുമെന്നും എലിസബത്ത് പറയുന്നു.

ബി.ജെ.പി യിൽ നിരവധി അവസരങ്ങൾ മകന് ലഭിക്കും എന്നാണ് പ്രതീക്ഷ. എ.കെ ആൻറണി പ്രാർത്ഥനയിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുത്തു. പ്രാര്‍ഥനകൊണ്ടാണ് അദ്ദേഹം പുതിയ സ്ഥാനങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധനായതെന്നും ഇവര്‍ പറഞ്ഞു

കൃപാസനം യൂട്യൂബ് ചാനലിലൂടെ വന്ന എലിസബത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു

Advertisement