വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായ സംഭവം; അവസാന ടവർ ലൊക്കേഷൻ ഫറോക്കിൽ

കോഴിക്കോട്:
വയനാട്ടിൽ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. കാണാതായ വിമിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ ടവർ സിഗ്നൽ കോഴിക്കോട് ഫറോക്കിൽ നിന്നായിരുന്നു. വിമിജയുടെ ഭർത്താവ് ജെഷിയുമൊത്ത് പോലീസ് ഫറോക്കിലേക്ക് പുറപ്പെട്ടു.

ഈ മാസം 18ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്. എന്നാൽ ആറ് പേരും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭർത്താവ് കമ്പളക്കാട് പോലീസിന് പരാതി നൽകിയത്. കളമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജ, മക്കളായ വൈഷ്ണവ്(12), വൈശാഖ്(11), സ്‌നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കാണാതായത്.

Advertisement