ലോട്ടറിയിടപാട്, ഇഡി നടപടി ചെയ്ത് സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ചും തള്ളി

കൊച്ചി.ലോട്ടറിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് സ്വത്ത് ജപ്തി ചെയ്തത് ചോദ്യം ചെയ്ത് സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പിച്ച അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ചും തള്ളി. 893 കോടി രൂപയുടെ സ്വത്ത് താല്‍ക്കാലികമായി ജപ്തി ചെയ്ത നടപടിക്കെതിരെ സമര്‍പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്.

വിവിധ ഘട്ടങ്ങളിലായി സാന്റിയാഗോ മാര്‍ട്ടിന്റെ ഏതാണ്ട് 900 കോടിയുടെ സ്വത്തുവകകളാണ് ഇഡി കൊച്ചി യൂണിറ്റ് മരവിപ്പിച്ചത്. ഇഡി നടപടിക്കെതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. പരാതി പരിഹാരത്തിന് പി.എം.എൽ.എ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിയെ സമീപിക്കാനായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചും ശരി വച്ചു. അഡ്വ.എ.ആര്‍.എല്‍.സുന്ദരേശന്‍, അഡ്വ.ജയശങ്കര്‍ വി നായര്‍ എന്നിവര്‍ ഇഡിക്ക് വേണ്ടി ഹാജരായി

Advertisement