ഗ്രേഡ് എസ്ഐ വ്യാപാരിയെ മർദ്ദിച്ച സംഭവം, കുറ്റക്കാരന് പകരം എസ്എച്ച്ഒയ്ക്ക് എതിരെ നടപടി

Advertisement

പാറശാല. ഗ്രേഡ് എസ്.ഐ വ്യാപാരിയെ മർദ്ദിച്ച വിവാദം, പാറശാലയിൽ പോലീസിന്റെ പരിഹാസ്യ നടപടി.ആരോപണ
വിധേയനായ ഗ്രേഡ് എസ്.ഐ സർവീസിൽ തുടരുമ്പോൾ എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു. അസാധാരണ
നടപടിക്കെതിരെ പൊലീസ് സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.

രാത്രി കട പൂട്ടി പുറത്തിറങ്ങിയ വ്യാപാരി ഗോപകുമാറിനെ ലാത്തി കൊണ്ട് മർദ്ദിച്ചത് പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ
ഗ്ലാട്സൺ മത്യാസ്.ഇത് ചോദ്യം ചെയ്ത ഗോപകുമാറിന്റെ സുഹൃത്തിനെയും കയ്യേറ്റം ചെയതുവെന്നായിരുന്നു പരാതി. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം ഗ്രേഡ് എസ്.ഐ ക്കെതിരെ കേസെടുത്തു.എന്നാൽ ആരോപണ വിധേയനായ ഗ്രേഡ് എസ്.ഐ
സർവീസിൽ തുടരുമ്പോഴാണ് എസ്എച്ച്ഒ യെ സസ്പെൻഡ് ചെയ്തത്.വ്യാപാരിയെ മർദ്ദിച്ചതും തുടർന്നുണ്ടായ വിവരങ്ങളും കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.

Advertisement