തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു

Advertisement

തൃശൂര്‍. റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആൻറണിയാണ് മരിച്ചത്.
നഗരസഭ പൊതുമരാമത്തു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഒരു രക്തസാക്ഷി കൂടി. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എംജി റോഡിലെ കുഴിയിൽ വീണു ചിയ്യാരം സ്വദേശി ബേബി ആന്റണിക്ക് പരിക്കേറ്റത് . ഭർത്താവുമൊത്തു വീട്ടു സാധനങ്ങൾ വാങി മടങ്ങും വഴി ആയിരുന്നു ബൈക്ക് കുഴിയിൽ വീണു മറിഞ്ഞത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച ബേബി ആന്റണി. അപകടതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി റോഡിലെ കുഴി മൂടിയിരുന്നു. തൃശ്ശൂർ കോര്പറേഷനാണ് എംജി റോഡിലെ അറ്റകുറ്റപണിയുടെ ചുമതല. നഗരത്തിലെ തിരക്കേറിയ റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നിരന്തരം പരാതികൾ ഉയരുന്നതിനിടെ ആണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here