ആളുമാറി അറസ്റ്റ് കേസ് പിന്‍വലിക്കാന്‍ ഭീഷണി, ഭാരതിയമ്മ പൊലീസിനെതിരെ

Advertisement

പാലക്കാട്. പൊലീസിന് വിലാസം മാറിയതിനെതുടര്‍ന്ന് ആളുമാറി അറസ്റ്റ് ചെയ്ത 82കാരി ഭാരതിയമ്മക്ക് നേരെ പൊലീസിന്റെ ഭീഷണിയെന്ന് സഹോദരന്റെ പരാതി.കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഭീഷണിയെന്നാണ് സഹോദരന്റെ പരാതി.വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.എന്നാല്‍ ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്


ഭാരതിയമ്മയുടെ സഹോദരന്‍ കൊച്ചുകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസിനെതിരെ ഗുരുതര പരാമര്‍ശം.തന്നെ ആളുമാറി അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും,നാല് വര്‍ഷം കോടതി കയറിയിറങ്ങിയതിന് നഷ്ടപരിഹാരം വേണമെന്നും,കേസിലെ യഥാര്‍ത്ഥ പ്രതി ഭാരതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു,ഈ കേസില്‍ അന്വേഷണം പുരോഗമിക്കവേ കേസ് പിന്‍വലിക്കാന്‍ ഭാരതിയമ്മയെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ വീട്ടിലെത്തിയ വനിതാ പൊലീസ് അടങ്ങുന്ന അഞ്ചംഗ സംഘം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു

എന്നാല്‍ ഭാരതിയമ്മയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് തളളി,കേസ് പിന്‍വലിക്കാമെന്ന് ഭാരതിയമ്മ തന്നെയാണ് പറഞ്ഞതതെന്നും ഒരു ഭീഷണി സ്വരവും ഉണ്ടായിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു.യഥാര്‍ത്ഥ പ്രതി മേല്‍വിലാസം മാറി നല്‍കിയതിനാല്‍ നാല് വര്‍ഷമാണ് കുനിശേരി സ്വദേശിനി ഭാരതിയമ്മക്ക് തന്റെ നിരപരാതിത്വം തെളിയിക്കാന്‍ കോടതി കയറി ഇറങ്ങേണ്ടി വന്നത്.2018ലായിരുന്നു കേസിനാസ്പദമായ സംഭവം

Advertisement