ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച

ചെറുതോണി: ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടി. ഷട്ടർ ഉയത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിച്ചു. ജൂലൈ 22 ന് പകൽ 3.15 നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെട്ടത്. തുടന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ നിന്നും തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെ കൂടുതല്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു

കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്തു. എന്താണ് ഉദ്ദേശ്യമെന്നും ആരാണ് ഇയാളെന്നും കണ്ടെത്തേണ്ടതുണ്ട്.

Advertisement