ഉപലോകായുക്തമാർക്കെതിരെ ഗവർണർക്ക് പരാതി, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍റെ നിര്‍ണായക നീക്കം

തിരുവനന്തപുരം.ഉപലോകായുക്തമാർക്കെതിരെ ഗവർണർക്ക് പരാതി. മുൻ എം എൽ എ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകായുക്തമാരിലൊരാളായ ജസ്റ്റിസ് ബാബു പി. ജോസഫ് പ്രകാശനം ചെയ്തതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് ഗവർണർക്ക് പരാതി നൽകിയത്. കെ. കെ രാമചന്ദ്രനുമായുള്ള സൗഹൃദം ഉപലോകായുക്തമാർ പുസ്തകത്തിൽ പരാമർശിക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിലെ വിധി പുറപ്പെടുവിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ വിധി പുറപ്പെടുവിക്കാൻ ഇരിക്കെയാണ് ആനുകൂല്യം ലഭിച്ച ചെങ്ങന്നൂർ മുൻ എം എൽ എ കെ .. കെ രാമചന്ദ്രൻ്റെ ജീവചരിത്രം ഉപലോകായുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്തത്. ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഹാളിൽ ആയിരുന്നു പുസ്തകത്തിൻ്റെ പ്രകാശനം . ഹർജിയിൽ വാദം കേട്ട ഉപലോക്തമാരായ ബാബു പി ജോസഫ്, ഹാറുണ് അൽ റഷീദ് എന്നിവരുടെ ഓർമ്മക്കുറിപ്പുകളും പുസ്തതകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും എസ്എഫ്ഐ പ്രവർത്തനകാലത്തെ സുഹൃത്തായ കെ കെ രാമചന്ദ്രനെ പ്രകീർത്തിക്കുന്നതാണ് ഈ കുറിപ്പുകൾ എന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ്റെ പരാതി. ഈ സാഹചര്യത്തിൽ വിധി പുറപ്പെടുവിക്കുന്നത് വിലക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കും ലോകായുക്തയ്ക്കും ഹർജിക്കാരനായ ആർ.എസ്. ശശികുമാർ പരാതി നൽകി.

കേസ് തുടർവാദത്തിന് അയൽ സംസ്ഥാനത്തിലെ ലോകായുക്തയ്ക്ക് കൈമാറണമെന്ന് ഹർജിക്കാരൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസിൽ വിധി പുറപ്പെടുവിക്കുന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഉപലോകായുക്തമാരായ ബാബു പി ജോസഫ്, ഹാറുണ് അൽ റഷീദ് ഉൾപ്പെട്ട ബെഞ്ചിലേയ്ക്ക് ഹർജി തുടർവാദത്തിനായി വിട്ടത്

Advertisement