താനൂർ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം

മലപ്പുറം.താനൂർ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം.താമിറിനെ പൊലീസ് മർദിച്ചു കൊലപ്പെടുത്തിയതെന്ന് സഹോദരൻ ഹാരിസ് ജിഫ്രി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രി ഉൾപ്പടെ ഉള്ളവർക്ക് പരാതി നൽകുമെന്നും കുടുംബം.അതെ സമയം സംഭവത്തിൽ എട്ട് പൊലീസുകാരെ അന്വേഷാണ വിധേയമായി സസ്‌പെന്റ് ചെയ്‌തിരുന്നു

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ താമിറിനെ മർദ്ദനമേറ്റതായി കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്.മരണ വിവരം തന്നെ മണിക്കൂറുകൾ വൈകിയാണ് കുടുംബത്തെ അറിയിച്ചത്.താമിറിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും പൊലീസ് മർദിച്ചു കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.

മരണവുമായി ബന്ധപ്പെട്ടു പൊലീസിന് കൃത്യമായി മറുപടി പറയാൻ കഴിയുന്നില്ല,ഇത് സംശയം ബലപ്പെടുത്തുന്നതാണെന്നും സഹോദരരൻ ഹാരിസ് ജിഫ്രി ആരോപിക്കുന്നു.താമിർ ജിഫ്രിയുടെ ശരീരത്തിൽ 13 മുറിവുകളാണ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്.ഇത് പൊലീസ് മർദ്ദനമാണെന്ന സംശയം ഉയർന്നിരുന്നു.താമിറിന്റെ ആമാശയത്തിൽ നിന്ന് രണ്ട് പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെത്തിയിരുന്നു.കവറിനകത്ത് എംഡിഎംഎ ആണെന്നാണ് നിഗമനം.ലഹരി അകത്തു ചെന്നതാണോ ,മർദ്ദനമാണോ മരണം കരണമെന്നറിയാൻ രാസ പരിശോധന ഫലം പുറത്തു വരേണ്ടതുണ്ട്.അതെ സമയം ലഹരിമരുന്നുമായി കസ്റ്റഡിയിൽ എടുത്ത താമിർ ജിഫ്രിയെയും കൂടെയുള്ളവരെയും താനൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കും മുന്നെ പൊലീസ് ക്വട്ടേഴ്‌സിൽ എത്തിച്ചു മർദിച്ചു എന്നാണ് വിവരം.
സംഭവത്തിൽ താനൂർ എസ്ഐ ഉൾപ്പടെ എട്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പൻ ആണ് അന്വേഷണ ചുമതല.

Advertisement