നിറകണ്ണുകള്‍ സാക്ഷി,ഡോ. വന്ദന ദാസിന് എംബിബിഎസ് ബിരുദം

തൃശൂര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി ബഹുമതി സമ്മാനിച്ചു.


കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമതി സമ്മാനിച്ചു. അച്ഛൻ കെ. കെ. മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന് ബഹുമതി ഏറ്റുവാങ്ങി. വികാരനിർഭരമായ നിമിഷങ്ങൾ കാണാം വേദി സാക്ഷ്യം വഹിച്ചത്.
വന്ദന ദാസിന്റെ പ്രവർത്തനം മാതൃകയാക്കണമെന്ന് യുവ ഡോക്ടർമാരോട് ബിരുദദാന ചടങ്ങിനിടയുള്ള സന്ദേശത്തിൽ ഗവർണർ.


നിറകണ്ണുകളോടെയാണ് വന്ദനദാസിന്റെ ബിരുദ സർട്ടിഫിക്കറ്റുമായി കുടുംബം മടങ്ങിയത്. കഴിഞ്ഞ മേയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപ് എന്നയാളാണ് വന്ദനയെ കൊലപ്പെടുത്തിയത്. മറ്റൊരു കേസിൽ പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ.വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement