കക്കാട് കാറിൽ എത്തിയ സംഘം വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു

Advertisement

കണ്ണൂർ. കക്കാട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി 15 കാരി മൊഴി നൽകി. സ്കൂളിലേക്ക് പോകുന്നതിനിടെ സംഭവമെന്നാണ് പരാതി.

കണ്ണൂർ കക്കാട് ഇന്ന് രാവിലെ 9 മണിയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. 15 കാരിയായ വിദ്യാർത്ഥിനി സ്കൂളിൽ പോകാനായി ഇടച്ചേരി റോഡിലൂടെ കക്കാടേയ്ക്ക് നടന്നു പോകവേ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്നാണ് പരാതി. കാസർകോട് രജിസ്ട്രേഷനിലുള്ള മാരുതി ഒമ്നി വാനിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് മൊഴി. കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

പെൺകുട്ടിയുടെ മൊഴിയിലുള്ള വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഈ വാഹനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായെങ്കിലും തട്ടിക്കൊണ്ടുപോകൽ ശ്രമത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ല. ദൃശ്യങ്ങളും പെൺകുട്ടിയുടെ മൊഴിയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Advertisement