റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ ഉൾകൊള്ളിച്ചു മദ്രസ പാഠപുസ്തകം പുറത്തിറക്കി

മലപ്പുറം.റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ ഉൾകൊള്ളിച്ചു മദ്രസ പാഠപുസ്തകം പുറത്തിറക്കി കാന്തപുരം വിഭാഗം സുന്നി വിദ്യാഭ്യാസ ബോർഡ്.മൂന്നാം ക്‌ളാസ് വിദ്യാർത്ഥികളുടെ ദുറൂസുൽ ഇസ്ലാം എന്ന പുസ്‍തകത്തിലാണ് ട്രാഫിക് ബോധബാൽക്കരണം കുട്ടികളെ പഠിപ്പിക്കുന്നത്.അഭിനന്ദനവുമായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും എത്തി

മത പഠനത്തോടൊപ്പം മദ്രസ്സയിൽ നിന്നും ഗതാഗത നിയമങ്ങൾ കൂടി പഠിക്കുകയാണ് കുട്ടികൾ.
‘തവക്കൽതു അലല്ലാഹ് എന്ന അധ്യായത്തില്‍ വിദേശത്ത് നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് വാഹനത്തില്‍ പോകുന്ന ഒരു കുട്ടിയുടേതാണ് കഥ.
കഥയിൽ ഒരു ചര്‍ച്ചയിലൂടെ തീര്‍ത്തും മനഃശാസ്ത്രപരമായാണ് ഗതാഗതനിയമ അവബോധം ഇളം മനസുകളിലേക്ക് പകരുന്നത്.

വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ പഠിപ്പിക്കുന്നതിന് പുറമെ വാഹനങ്ങളിലും റോഡിലും പാലിക്കേണ്ട നിയമങ്ങളെല്ലാം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന ബോധ്യമാണ് വരും തലമുറക്ക് പകര്‍ന്നു നല്‍കുന്നത്. സുന്നി വിദ്യാഭ്യാസ ബോർഡിനെ മോട്ടോർ വാഹന വകുപ്പ് അഭിനന്ദിച്ചു.

റോഡുകളിലെ കുരുതികള്‍ക്ക് അറുതി വരുത്താന്‍ പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷാ ബോധവത്കരണം ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മദ്രസ പാഠപുസ്തകത്തിലൂടെയുള്ള ബോധവൽക്കരണം

Advertisement