ഏക വ്യക്തിനിയമം, മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാറിൽ സി പി എം പങ്കെടുക്കും

കോഴിക്കോട്. ഏക വ്യക്തിനിയമത്തിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന
സെമിനാറിൽ പങ്കെടുക്കുമെന്ന് സി.പി എം . ജമാഅത്തെ ഇസ്ലാമി സെമിനാറിന്റെ ഭാഗമാകുമെങ്കിലും, മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയാണ് സംഘാടകർ എന്നതിനാലാണ് പങ്കെടുക്കുന്നതെന്ന് സി പി ഐ എം നേതൃത്വം വ്യക്തമാക്കി .

ഏക വ്യക്തിനിയമത്തിനെതിരെ ബുധനാഴ്ചയാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നത്.
ഈ പരിപാടിയിലേക്ക് സി പി എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെയും സാമുദായിക സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമായ ജമാഅത്തെ ഇസ്ലാമിയും പരിപാടിയിൽ പങ്കെടുക്കുമെന്ന് മുഖ്യ സംഘാടകരായ മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

എന്നാൽ വർഗീയ കാഴ്ചപ്പാടുള്ള ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ , സെമിനാറിൽ പങ്കെടുക്കുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. വിഷയത്തിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ നിലപാട് വ്യക്തമാക്കി.

സി പി എം സംഘടിപ്പിച്ച ദേശീയ സെമിനാറിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചിരുന്നില്ല. ജമാ അത്തെ ഇസ്ലാമിയുമായി സി പി എം വേദി പങ്കിടുന്നത് വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെയ്ക്കും.

Advertisement