ഇ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെക്രട്ടറി

തിരുവനന്തപുരം .ഇ ശ്രീധരൻ്റെ പദ്ധതി സർക്കാർ അംഗീകരിച്ചാൽ അത് വലിയ മണ്ടത്തരം, ഇ ശ്രീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് .ശ്രീധരൻ മുന്നോട്ടു വെച്ച ഹൈ സ്പീഡ് ട്രെയിൻ കേരളത്തിന് യോജിച്ചതല്ല. കെ റെയിലുമായി തട്ടിച്ചു നോക്കുമ്പോൾ നാൽപ്പതിനായിരം കോടി രൂപ അധിക ചെലവ്. ചെറിയൊരു സമയലാഭത്തിനായി അധിക ബാധ്യത നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം

ഡിഎംആർസിക്ക് ഹൈ സ്പീഡ് റെയിൽ പദ്ധതി നടപ്പാക്കി മുൻ പരിചയമില്ല. ശ്രീധരൻ ഇപ്പോൾ കൊണ്ടുവരുന്നത് സംസ്ഥാന സർക്കാർ മുൻപ് തള്ളിക്കളഞ്ഞ നിർദേശം. ഹൈസ്പീഡ് പദ്ധതിക്കായി ഡി പി ആർ തയ്യാറാക്കാൻ മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ ഡിഎം ആർ സിയെ സമീപിച്ചിരുന്നു. 6 വർഷം പ്രൊജക്ട് റിപ്പോർട്ടു പോലും അവർ നൽകിയില്ല.പിന്നെ നൽകിയ ഡി പി ആർ സർക്കാർ ചർച്ച ചെയ്ത് തള്ളി

കേരളത്തിന് ചേർന്ന പദ്ധതി സിൽവർ ലൈൻ മാത്രമാണ്. പക്ഷെ ഭൂമിയേറ്റെടുക്കൽ കൃത്യമായി നടപ്പാക്കുന്നതിൽ കെ റെയിലിന് പാളിച്ചയുണ്ടായി. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താത്തെ സർവേ കല്ല് സ്ഥാപിച്ചത് തെറ്റ്

ജനങ്ങളെ കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു. സിൽവർ ലൈൻ പ്രക്ഷോഭത്തിന് പിന്നിൽ മറ്റ് രാഷ്ട്രീയ അജണ്ടകളുള്ളവരെന്നും ടോം ജോസ് പറഞ്ഞു. ഇ ശ്രീധരൻ്റെ പദ്ധതി സർക്കാർ അംഗീകരിച്ചാൽ അത് വലിയ മണ്ടത്തരമാകുമെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു.

Advertisement