കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു

തിരുവനന്തപുരം. കഠിനംകുളം പോലീസ് സ്റ്റേഷനിൽ കാപ്പ കേസ് പ്രതി ആത്മഹത്യ ശ്രമം നടത്തി സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം സ്വദേശി സജീറാണ് രക്ഷപെടാൻ ശ്രമിച്ചത്.ഇന്ന് രാവിലെ ഏഴു
മണിയോടെയാണ് സംഭവം.ശുചിമുറിയിലേക്ക് കൊണ്ട് പോകും വഴി സജീർ
അവിടെയുണ്ടായിരുന്ന കത്തി എടുത്തു
സ്വയം കുത്തി.ഒപ്പമുണ്ടായിരുന്ന സി.പി.ഒ അനന്ദകൃഷ്ണനെയും കുത്തിപരിക്കേൽപ്പിച്ചു.
സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പോലീസുകാരാണ്
സജീറിനെ കീഴ്പ്പെടുത്തിയത്.സജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും
പരിക്കേറ്റ പോലീസുകാരനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു.ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല

Advertisement