കുതിരയെ മോഷ്ടിച്ചതായി പരാതി

തൃശൂർ. എരുമപ്പെട്ടിയിൽ വളർത്തു കുതിരയെ മോഷ്ടിച്ചതായി പരാതി. കുതിരയെ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിൽ നെടുങ്ങാട്ടിൽ സുലേഷിൻ്റെ റാണി എന്ന് പേരുള്ള പെൺകുതിരയാണ് മോഷണം പോയത്. തിപ്പല്ലൂർ ക്ഷേത്രത്തിന് സമീപം മേയാൻ വിട്ടതായിരുന്നു കുതിരയെ. ഇവിടെ നിന്നാണ് കുതിരയെ കൊണ്ട് പോയിരിക്കുന്നത്. കുതിരയെ കൊണ്ട് പോകുന്ന ദൃശ്യം റോഡരുകിലെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ പാഴിയോട്ടുമുറി മുതൽ ദൃശ്യങ്ങൾ കാണുന്നില്ല. ഇവിടെ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ട് പോയിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.ഇണക്കമുള്ള കുതിരയായതിനാൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവളായിരുന്നു റാണി.എത്രയും പെട്ടെന്ന് കുതിരയെ കണ്ടെത്തുവാനുള്ള നടപടി പൊലീസ് കൈകൊള്ളണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപ്പെട്ടു

Advertisement