തിരുവനന്തപുരം നഗരത്തില്‍ വൻ ലഹരിവേട്ട പിടിച്ചത് 100 കിലോയിലധികം കഞ്ചാവ്

തിരുവനന്തപുരം. നഗരത്തില്‍ വൻ ലഹരിവേട്ട. പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവ് പിടികൂടി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. കാറിൽ വീട്ടിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. കഠിനംകുളം സ്വദേശി ജോഷോ വലിയവേളി സ്വദേശികളായ കാർലോസ്,ഷിബു , അനു എന്നിവരാണ് പിടിയിലായത്. കാറിൽ നിന്നും 62 പൊതി കഞ്ചാവ് കണ്ടെത്തി. വീട്ടിൽ MDMA യും ഉണ്ടെന്ന് എക്സൈസ് പറഞ്ഞു

Advertisement