കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസ്, മുന്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറിക്കും വേണ്ടി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും

തിരുവനന്തപുരം . കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് പ്രതികൾ പോലീസിന് മുമ്പിൽ കീഴടങ്ങിയത്. പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ കഴിഞ്ഞ ശനിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. കാട്ടാക്കട എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന എ വിശാഖ് ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജി ജെ ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ .

Advertisement