പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അനുകൂല ഉത്തരവ് നല്‍കി

കണ്ണൂര്‍. സുപ്രിംകോടതിയെ സമീപിക്കാന്‍ യുജിസി, ഹൈക്കോടതില്‍ നിന്നുള്ള അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അനുകൂല ഉത്തരവ് നല്‍കി.

അസോസിയേറ്റ് പ്രൊഫസറായി 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

പ്രിയയുടെ നിയമനം നേരത്തെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് പട്ടിക പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. ഇതോടെ പ്രിയയുടെ നിയമനത്തിലുള്ള സാധ്യത തെളിഞ്ഞത്. സ്റ്റാന്‍ഡിംഗ് കൗണ്‍സിലും അനുകൂല നിയമോപദേശം നല്‍കിയിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കണമെന്ന് കാണിച്ച് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രിയയുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങൂകയാണ് യു.ജി.സി.

Advertisement